Wednesday, May 2, 2012

പാഠം മൂന്ന് - പന്ത് തട്ടരുത്......തട്ടിയാല്‍ തട്ടുകൊള്ളും...

പൊറുതി മുട്ടിയ എന്റെ മാതാപിതാകളുടെ  മനസ്സറിഞ്ഞു  ഞാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു ...

അഥവാ അവര്‍ എന്നെ സ്കൂളില്‍ തള്ളിവിട്ടു തല്‍ക്കാല ആശ്വാസം തേടി....

ആദ്യമായി സ്കൂളില്‍ പോകാന്‍ ഇറങ്ങിയപോ എന്റെ പിതാശ്രീ എന്നോട് മൊഴിഞ്ഞു " ഇതു വരെ ദ്രോഹിച്ചതോകെ ഞാന്‍ ക്ഷമിച്ചു ഇനി എന്തെങ്കിലും പ്രശ്നം നീ  ഉണ്ടാകിയാല്‍ ............."
അവിടെ കുത്തിട്ടു നിര്‍ത്തി............അതിനുശേഷം നിര്‍വചികാത്തത് കൊണ്ടാകും..... പാവം.......... ബാപ്പച്ചി  വളരെ സ്ട്രിക്റ്റ് ആണു....
എന്നോട് മിണ്ടാറു പോലും ഇല്ല..പക്ഷെ ബാപ്പയെ അനുസരിക്കുക  എന്നതു എന്നെ പോലെ
ക്ഷത്രിയനായ ഒരാള്‍ക്ക് ചേര്‍ന്നതാണോ???? സൊ....ഞാന്‍ താന്തോന്നി ആയി വള്ളര്‍ന്നുകൊണ്ടേയിരുന്നു.....

ഒരു ദിവസം സ്കൂള്‍ കഴിഞ്ഞു, ബോറടിച്ചു ഞാന്‍ നടക്കുമ്പോള്‍ ഒരു ഉരുണ്ട പന്ത്.....ഉരുണ്ടുരുണ്ടു   എന്റെ മുന്നില്‍ വന്നു...എന്നോടാ കളി......ഞാന്‍ അത് തട്ടി ഉരുട്ടി എന്റെ വീടിന്റെ മുന്നില്‍ കൊണ്ട് വന്നു.... എന്റെ പന്ത് എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് പുറകെ വന്ന കൊച്ചു കുട്ടിയെ അത്രേം നേരമായിട്ടും ഞാന്‍ കണ്ടില്ല....ഉമ്മച്ചി ആണേ സത്യം ഞാന്‍ കണ്ടില്ല...പക്ഷെ വീട്ടിന്റെ മുന്നില്‍ ഉണ്ടക്കണ്ണുകളോടെ ഇരുന്ന എന്റെ പിതാശ്രീ കണ്ടു......
ബാപ്പ സഭ്യമായ ഭാഷയില്‍ എന്താടാ............ മോനെ ഇതു ???
ബാപ്പക്കു മനസിലായില്ല എന്ന് തോന്നുന്നു ... ബയ്  ദ ബയ്  ബാപ്പച്ചി   ദിസ്‌ ഈസ്‌ പന്ത്.......ബോള്‍ ബോള്‍...എന്ന് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നെങ്കിലും , ഒറ്റച്ചാട്ടത്തിലുള്ള ആ ചോദ്യം കേട്ടപോള്‍ എന്റെ നിക്കര്‍ നനഞ്ഞു......
ഒന്നും ഇല്ല  ബാപ്പ.....
ഇതു നിന്നെ കൊണ്ടാക്കാന്‍  വന്നതാണോ  ഡാ??

ഇതു......ഇതു..... ആ സാറിന്റെ വീടിലെ പന്താണ്..... ചുമ്മാ തട്ടി കൊണ്ട് വന്നതാ.....

സാറിനെ തട്ടി കൊണ്ട് വരാത്തതെന്റെ ഭാഗ്യം...എന്ന്  പറഞ്ഞുകൊണ്ട് പത്ത് മിനിട്ട് എന്നെ നിലം തൊടിച്ചില്ല......ഇനി സാറിനേം സാറിന്റെ ഭാര്യേം തട്ടി കൊണ്ട് വരാം എന്ന് പറഞ്ഞത് ആ ബഹളത്തിനിടയില്‍ ബാപ്പച്ചി കേട്ടില്ല....കേട്ടിരുന്നെ ഇതു എഴുതാന്‍ ഇന്ന് ഞാന്‍ ഉണ്ടാവില്ലരുന്നു......അങ്ങനെ കാലും കൈയും ഒക്കെ തൊലി ഇല്ലാതെ നീറി പുകഞ്ഞിരുന്നപോള്‍ വീണ്ടും ഞാന്‍ മനസിലാക്കി

പന്ത് തട്ടാന്‍ എളുപമാണ് എന്നല്ല.... പന്ത് തട്ടാന്‍ പാടില്ല.......തട്ടരുത്......തട്ടിയാല്‍ തട്ടുകൊള്ളും...